Sun. Apr 21st, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് പരിശീലന സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക 22 ഇടങ്ങളില്‍. സ്റ്റാഫ് ട്രെയിനിങ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുകയെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറാണ് വ്യത്യസ്തമായ തീരുമാനം ഇന്നലെ അറിയിച്ചിരുന്നത്. നാട്ടുകാര്‍ക്കായി ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങാനാണ് നീക്കം. വിഷയം പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ സി എം ഡിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം നല്‍കാനാണ് തീരുമാനം. കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.