Sat. Nov 21st, 2026

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം വിധി നിര്‍ണയത്തില്‍ കോഴ വാങ്ങിയെന്ന കേസില്‍ മൂന്ന് വിധികര്‍ത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഷാജി, ജിബിന്‍, ജോമെറ്റ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സര്‍വകലാശാല യൂണിയന്റെ പരാതിയിലാണ് വിധികര്‍ത്താക്കള്‍ അറസ്റ്റിലായത്.

അതേ സമയം, ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതെന്നും വിധികര്‍ത്താക്കള്‍ പറയുന്നു. കോഴ ആരോപണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരള സര്‍വകലാശാല കലോത്സവം പുനരാരംഭിച്ചു.

ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം. കഴിഞ്ഞദിവസമാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നത്.

നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. . കലോത്സവത്തിന് നല്‍കിയിരിക്കുന്ന ഇന്‍തിഫാദ എന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.