കോഴിക്കോട്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്കു തുടര്‍ച്ചയായ തിരിച്ചടികള്‍. പ്രചരണ ഗാനത്തില്‍ ‘കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാര്‍’ എന്നു വിശേഷിപ്പിച്ചതാണ് ഒടുവിലുണ്ടായിരിക്കുന്ന വിവാദം. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബി ജെ പി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തു വന്നത്. പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ പോസ്റ്ററിന്റെ പേരിലും പദയാത്ര പരിഹസിക്കപ്പെട്ടിരുന്നു. കോഴിക്കോടെ പരിപാടിയുടെ പോസ്റ്ററില്‍ ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കളോടൊപ്പം എന്ന് നല്‍കിയതാണ് തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ അമളിയും തിരിച്ചടിയായിത്.
പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തില്‍ ഐ ടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനോട് കെ സുരേന്ദ്രന്‍ വിശദീകരണം തേടി. ഐ ടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറും കെ സുരേന്ദ്രനും തമ്മില്‍ നേരത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉടന്‍ തന്നെ വ്യക്തമായ വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


