Sat. Apr 20th, 2024

തിരുവനന്തപുരം: വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ 33% സീറ്റുകളിൽ സ്ത്രീകളെ സ്ഥാനാർഥിയാക്കസ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച ഒരു ലക്ഷം ഒപ്പുകൾ കെ. അജിത എ.കെ.ജി സെൻ്ററിലും ഇന്ദിരാഭവനിലും കൈമാറി.

വിദ്യാർത്ഥികളും കർഷകരും തൊഴിലാളിളകളും അടങ്ങിയ സാധാരണക്കാർ മാത്രമല്ല സീതാറാം യെച്ചൂരി, ആനി രാജ, ബിനോയ് വിശ്വം, കെ.കെ.രമ, പി.കെ ശ്രീമതി, കെ.കെ.ശൈലജ, ടി.എൻ സീമ, പി.കെ.ശ്യാമള, എം.എ ബേബി, എം.ബി.രാജേഷ്, ടി.വി.രാജേഷ്, കെ.ബി.ഗണേഷ് കുമാർ, രമ്യ ഹരിദാസ് എം.പി, ബിന്ദു കൃഷ്ണ, ഷാ നിമോൾ ഉസ്മാൻ, പി.സി വിഷ്ണുനാഥ്‌, എം സ്വരാജ് തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖർ, മല്ലികാ സാരാഭായ്, സാറാജോസഫ്, സച്ചിദാനന്ദൻ, കരീപ്പുഴ ശ്രീകുമാർ, സി.വി.ബാലകൃഷ്ണൻ, കെ.ആർ മീര, റോസ് മേരി, എം.എൽ.കാരശ്ശേരി, ഡോ.കെജയകുമാർ, ഡോ.സെബാസ്റ്റ്യൻ പോൾ, പി എൻ ഗോപീകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരിവെള്ളൂർ മുരളി, ഡോ.സുനിൽ പി ഇളയിടം, ഡോ.ശാരദക്കുട്ടി, സി.എസ് ചന്ദ്രിക, കെ.എ. ബീന, ഡോ.പി ഗീത, ഡോ. പി.പവിത്രൻ, മാധവൻ പുറച്ചേരി, ഡോ. മാളവിക ബിന്നി തുടങ്ങിയ എഴുത്തുകാർ, സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ.പ്രഭാത് പട്നായക്, ഡോ. പരകാല പ്രഭാകരൻ, മാധ്യമ രംഗത്തെ പ്രമുഖരായ എം.വി ശ്രേയാംസ് കുമാർ, പ്രമോദ് രാമൻ, മനോജ് കെ ദാസ്, ശ്രീകണ്ഠൻ നായർ, എം.എസ്. മയൂര, എം.എസ്.ദേവിക, സനീഷ്, മാതു സജി, പി.ജെ ജോഷ്വ, നിലീന അത്തോളി, സിനിമാരംഗത്തു നിന്ന് റീമ കല്ലിങ്കൽ, പ്രയാഗ മാർട്ടിൻ, മധുപാൽ, ജിയോ ബേബി, ശീതൾ ശ്യാം, ദീദി തുടങ്ങിയവരും പെൺ മെമ്മോറിയലിൽ ഒപ്പിട്ടിട്ടുണ്ട്

സ്ത്രീകളുടെ മേൽ അധികാരം പ്രയോഗിച്ച് ഇനിയും അടിച്ചമർത്താനാവില്ലെന്നും കേരളത്തിലെ സ്ത്രീകൾ തുല്യ പ്രാതിനിധ്യാവകാശത്തിൻ്റെ പിന്നിൽ അണിനിരന്നുവെന്ന സത്യം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണമെന്നും സാറാ ജോസഫ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കകത്തെ സ്ത്രീകളും തുല്യ പ്രാതിനിധ്യത്തിനായി ശബ്ദമുയർത്തണം. ഈ ആവശ്യംഉന്നയിക്കുന്നത് പുരുഷമേധാവികളെ പ്രകോപിപ്പിക്കുന്നു എന്നതിൻ്റെ തെളിവാണ് ജി.സുധാകരൻ്റെ പ്രതികരണം. സ്ത്രീകൾക്ക് കേരളം നിർമ്മിക്കാൻ -അവസരം നൽകാതെ കഴിവില്ലാത്തവർ എന്നു വിളിക്കുന്നവർ അവർ അവസരങ്ങൾ നിഷേധിച്ചതിൻ്റെ കൂടി ഫലമാണ് സ്ത്രീകളുടെ പിന്നാക്കാവസ്ഥ എന്ന് ഓർക്കണം എന്ന് അവർ കൂട്ടിച്ചേർത്തു.തുല്യ പ്രാതിനിധ്യ പ്രസ്ഥാനം സംഘടിപ്പിച്ച പെൺമെമ്മോറിയൽ പൊതുയോഗവും ഒപ്പുചുരുൾ നിവർത്തലും ഞായറാഴ്ച തിരുവനന്തപുരത്ത് നടന്നിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആയിരുന്നു ഉദ്ഘാടനം . ഏ.കെ. ജി.സെൻററിലേക്കും KPCC ആസ്ഥാനത്തേക്കുമുള്ള ആദ്യചുരുളുകൾ നിവർത്തിയത് ഏഴാം ക്ളാസ് വിദ്യാർത്ഥിനികളായ നന്മ എസ്, ഫ്റെനി ലിയോൺ എന്നിവരാണ്.

പൊതുസമ്മേളനത്തിൽ കെ.അജിത പെൺമെമ്മോറിയൽ അവതരിപ്പിച്ചു’.’പ്രാഫ: കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. എം.സുൽഫത്ത് ആ മുഖഭാഷണം നടത്തി. ഗീത നസീർ, ആർ.പാർവ്വതി ദേവി, ഡോ.താര കെ ജി,ടി.രാധാമണി, നളിനി നായിക്, ജോളി ചിറയത്ത് ഡോ.ജയശ്രീ, വിനയ എൻ.എ,മേഴ്സി അലക്സാണ്ടർ, അഡ്വ.ജോൺ ജോസഫ്, രശ്മി പ്രേമലത, ശ്രീജ ആറങ്ങോട്ടുകര, നെജു ഇസ്മയിൽ, ശ്രീജനെയ്യാറ്റിൻകര, ശ്യാമളകോയിക്കൽ ,സീറ്റ ദാസൻ,സിസ്റ്റർ മേഴ്സി എന്നിവർ സംസാരിച്ചു. അഡ്വ.കെ എം രമ, ദിവ്യ ദിവാകരൻ, ജ്യോതി നാരായണൻ, അനീഷ ഐക്കുളത്ത്, ബിന്ദു കമലൻ, ഓമന വയനാട്, സമിത പന്ന്യൻ എന്നിവർ നേതൃത്വം നൽകി.