Sat. Apr 20th, 2024

ന്യൂഡൽഹി: 58ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. ഉറുദ്ദു കവിയും ​ഗാനരചയിതാവുമായ ​ഗുൽസാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കുമാണ് 2023 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഹിന്ദി ​ഗാനങ്ങളിലൂടെ ജനകീയനായ ​ഗുൽസാ‍ർ ഈ കാലഘട്ടിലെ മികച്ച ഉറുദ്ദു കവികളിലൊരാൾ കൂടിയാണ്. 2002 ൽ സാഹിത്യ അക്കാദമി അവാ‍ർഡ് നേടി. 2004 ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചു. 2013 ൽ അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽകെ അവാർഡും ലഭിച്ചിരുന്നു.

ചിത്രകൂടത്തിലെ തുളസി പീഠത്തിന്റെ സ്ഥാപകനാണ് രാംഭദ്രാചാര്യ. ഹൈന്ദവ ആത്മീയനേതാവ്, വിദ്യാഭ്യാസ പ്രവർത്തകൻ, സാഹിത്യകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനാണ്. 100 ഓളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഗോവൻ എഴുത്തുകാരനായ ദാമോദർ മൌസോയാണ് 2022 ൽ സാഹിത്യത്തിലെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയത്.