Tue. Jul 28th, 2026

പാലക്കാട്: പാലക്കാട് പ്രദേശത്തിന് നവോത്ഥാന സമര ചരിത്രമുണ്ടോ എന്ന് അന്വേഷണം നടത്തുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ലെജി കൃഷ്ണൻ രചിച്ച ‘നാടുണർത്തിയ പാലക്കാടൻ പോരാളികൾ’. പാലക്കാട് ജില്ലയിലെ ചരിത്ര പുരുഷൻമാരുടെ ജീവിത വഴികളിലൂടെയാണ് നാടിന്റെ പോരാട്ട ചരിത്രം പറയുന്നത്. ഈ ജില്ലയിൽ ശ്രീനാരായണഗുരു തുടക്കം കുറിച്ച പ്രവർത്തനങ്ങളാണ് സമുദായ പരിഷ്കരണ പ്രവർത്തനങ്ങളിലേക്ക് നയിച്ചത്. കൽപ്പാത്തി സമരം ഉൾപ്പെടെ നയിച്ച നവോത്ഥാന പ്രസ്ഥാനമായും അത് വളർന്നു.

വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല സ്ത്രീകൾകൾക്ക് ബ്ലൗസ് ധരിക്കാനുള്ള അവകാശത്തിനും വരെ നമ്മുടെ പൂർവ്വസൂരികൾ പോരാടിയിട്ടുണ്ട്. തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങളുടെ മുന്നിലൂടെ സൈക്കിൾ ചവിട്ടി പോകാൻ അനുവദിക്കാതിരുന്ന കാലത്ത് ഈഴവ പട്ടരാണ് ഞങ്ങളെന്ന് പറഞ്ഞു കുതിരപ്പുറത്തു സഞ്ചരിക്കാനും അവർ മുന്നോട്ടു വന്നു. നായാടി സമുദായത്തെ ഉൾപ്പെടെ ചേർത്തു പിടിച്ച് ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകർ നടത്തിയ സമാനതകളില്ലാത്ത സമര പോരാട്ടങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ മുഖ്യധാര ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ പതിയാതിരുന്ന നിരവധി ചരിത്ര സംഭവങ്ങളുണ്ട്.

ഫെബ്രുവരി 20 ന് മൂന്നുമണിക്ക് പുസ്തകം പ്രകാശനം ചെയ്യും. റോസ് പബ്ലിക്കേഷൻസ്, പാലക്കാട് ആണ് പ്രസാധകർ. 224 പേജുകൾ ഉള്ള പുസ്തകത്തിന് മുഖവില 330 രൂപയാണ് വില. പ്രീ പബ്ലിക്കേഷൻ ബുക്കിങ് 250/ – രൂപ. പ്രീ പബ്ലിക്കേഷൻ ബുക്കിങ് 20/02/2024 വരെ മാത്രം. കൂടുതൽ വിവരങ്ങൾക്കുള്ള വാട്സ്ആപ്പ് ലിങ്ക് https://wa.me/message/ORVXAH74JWQIC1
Gpay നമ്പർ 7510901425





You missed