Sat. Mar 2nd, 2024

ഈരാറ്റുപേട്ട: ഇളയ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠ സഹോദരന്‍ അറസ്റ്റില്‍. സംഭവത്തില്‍ തീക്കോയി ഞണ്ടുകല്ല് ആറ്റിങ്കല്‍പ്ലാവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടില്‍ കെആര്‍ അനൂപാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്‌. കുടുംബപരമായ പ്രശ്‌നത്തിന്റെ വൈരാഗ്യം മൂലം പ്രതി സഹോദരനായ ടിനുവിനെ വീട്ടില്‍കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അനൂപും സഹോദരനും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അനൂപ് ടിനുവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആയിരുന്നു. കോടതയില്‍ ഹാജരാക്കിയ അനൂപിനെ റിമാന്‍ഡ് ചെയ്തു.