Sun. Feb 25th, 2024

തിരുവനന്തപുരം: നൃത്താദ്ധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നഗരൂ‌ർ നന്തായിവാനം എസ് എസ് ഭവനിൽ സുനിൽ കുമാർ- സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) ആണ് മരിച്ചത്. നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അദ്ധ്യാപികയാണ് ശരണ്യ. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കൾ ചെമ്മരത്തുമുക്കിലെ തട്ടുകടയിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിൽ ശരണ്യയും സഹോദരന്റെ ഭാര്യയുമാണ് ഉണ്ടായിരുന്നത്. ഇതിനിടെയിൽ രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടന്ന ശരണ്യ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശരണ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആത്മഹത്യയ്ക്ക് മുൻപ് ശരണ്യയുടെ ഫോണിലേയ്ക്ക് വന്ന കോളുകളും മറ്റും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.