Fri. Mar 1st, 2024

കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2012ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

നോവല്‍, നാടകം, കഥ, തിരക്കഥ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ചരമ വാര്‍ഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം എന്നിവയാണ് പ്രധാന കൃതികള്‍. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍.