Sat. Mar 2nd, 2024

ചെന്നൈ: പിറന്നാള്‍ സമ്മാനം നല്‍കാന്‍ കണ്ണടച്ചു നില്‍ക്കാന്‍ പറഞ്ഞ ശേഷം പ്രണയിനിയെ കൊലപ്പെടുത്തി. ചെന്നൈയില്‍ ഐ ടി ജീവനക്കാരിയുടെ കൊലപാതകത്തില്‍ സുഹൃത്തായ ട്രാന്‍സ് യുവാവ് വെട്രിമാരന്‍ പിടിയില്‍. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


മധുര സ്വദേശിയായ ഐ ടി ജീവനക്കാരിക്കൊപ്പം സ്‌കൂളില്‍ പഠിച്ചിരുന്നകൂട്ടുകാരി പിന്നീട് ആണായി വെട്രിമാരന്‍ എന്ന പേരു സ്വീകരിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആണ്‍കുട്ടിയായ വെട്രിമാരന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി അംഗീകരിച്ചിരുന്നില്ല. പിറന്നാള്‍ ദിവസം സമ്മാനം നല്‍കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയ ശേഷം കൊല നടത്തിയെന്നാണു പോലീസ് പറയുന്നത്.