Sun. Feb 25th, 2024

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സി പി ഐ. ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പുമാര്‍, എം എസ് ഗോള്‍വാള്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് വായിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.


ഗോള്‍വാള്‍ക്കര്‍ എഴുതിയത് വായിച്ചാല്‍ ആര്‍ എസ് എസിന്റെ രാഷ്ട്രീയ അജണ്ട എന്താണെന്ന് മനസിലാകുമായിരുന്നു. വിരുന്നില്‍ പങ്കെടുത്തവര്‍ മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ചു സംസാരിക്കേണ്ടിയിരുന്നു എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് മോദിയുടെ ഔദ്യോഗിക വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ എന്നിവരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചത്.