Wed. Feb 21st, 2024

എല്ലാ ഐഎഫ്എഫ്‌കെ സമയത്തും അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ യോഗ്യതയെപ്പറ്റി ഒരുപാട് ചർച്ചകൾ നടക്കുന്നതിനെ ട്രോളി അനുരാജ് ഗിരിജ. ഇത്രയധികം പബ്ലിക്ക് ആയി disrespectful സംസാരം നടത്തുകയും പല തരം ആരോപണങ്ങളും വന്ന ഒരാളെ ഇപ്പോഴും അക്കാദമിയുടെ ചെയർമാൻ ആക്കി നിലനിർത്തിയിരിക്കുന്നത് എന്തിനാണ് എന്ന മണ്ടൻ ചോദ്യമാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്! അന്താരാഷ്ട്ര സിനിമയെപ്പറ്റി അറിയുകയോ, അന്താരാഷ്ട്ര ബഹുമതികൾ കിട്ടിയ സംവിധായകനോ അല്ലത്രേ രഞ്ജിത്ത്! ഒന്നും കാണാതെ ഒരു ഇടത് പുരോഗമന സർക്കാർ ആളെ ആ സ്ഥാനത്ത് നിലനിർത്തില്ല. ഈ പറയുന്ന വിവരദോഷികൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്. അന്താരാഷ്ട്ര ബഹുമതികളെക്കാൾ മുകളിലാണ് കരയോഗം നായരായിരിക്കുക എന്ന യോഗ്യത എന്നാണ് അനുരാജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം

എല്ലാ ഐഎഫ്എഫ്‌കെ സമയത്തും അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ യോഗ്യതയെപ്പറ്റി ഒരുപാട് ചർച്ചകൾ നടക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.

ഇത്രയധികം പബ്ലിക്ക് ആയി disrespectful സംസാരം നടത്തുകയും പല തരം ആരോപണങ്ങളും വന്ന ഒരാളെ ഇപ്പോഴും അക്കാദമിയുടെ ചെയർമാൻ ആക്കി നിലനിർത്തിയിരിക്കുന്നത് എന്തിനാണ് എന്ന മണ്ടൻ ചോദ്യമാണ് കൂടുതൽ ആളുകളും ചോദിക്കുന്നത്!

അന്താരാഷ്ട്ര സിനിമയെപ്പറ്റി അറിയുകയോ, അന്താരാഷ്ട്ര ബഹുമതികൾ കിട്ടിയ സംവിധായകനോ അല്ലത്രേ രഞ്ജിത്ത്!

ഒന്നും കാണാതെ ഒരു ഇടത് പുരോഗമന സർക്കാർ ആളെ ആ സ്ഥാനത്ത് നിലനിർത്തില്ല. ഈ പറയുന്ന വിവരദോഷികൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്.

അന്താരാഷ്ട്ര ബഹുമതികളെക്കാൾ മുകളിലാണ് കരയോഗം നായരായിരിക്കുക എന്ന യോഗ്യത.
നവോഥാന കേരളം മുന്നോട്ട്!