Sun. Feb 25th, 2024

കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവും വ്യവസായ മന്ത്രി പി രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം കോഴിക്കോടാണുള്ളത്.


കുസാറ്റ് സ്ഥിതിചെയ്യുന്ന കളമശ്ശേരി മന്ത്രി പി രാജീവിന്റെ മണ്ഡലം കൂടിയാണ്. ഉടന്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു.സംഗീത പരിപാടിക്കിടെയാണ് കുസാറ്റില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.