കൊച്ചി: കാറിനുള്ളില്‍ നടന്‍ വിനോദ് തോമസ് മരിച്ചതിനു കാരണം വിഷപ്പുക ശ്വസിച്ചതാണെന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് കോട്ടയം പാമ്പാടിയിലെ ബാര്‍ ഹോട്ടലിന്റെ പരിസരത്ത് കാറിനുളളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ എ സിയില്‍ നിന്നു വിഷപുക ശ്വസിച്ചതാകമെന്നാണ് പോലീസ് നിഗമനം.
ശ്വാസകോശത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശരീര സാമ്പിളുകള്‍ രാസ പരിശോധനക്കയച്ചു. കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാര്‍ കാറിന്റെ അരികിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല, ജൂണ്‍, ഭഗവാന്‍ ദാസന്റെ രാമരാജ്യം, കുറി, പ്രിയന്‍ ഓട്ടത്തിലാണ്, വാശി, ഭൂതകാലം, ഹാപ്പി വെഡിങ്, തട്ടാശ്ശേരി കുട്ടം, അര്‍ച്ചന 31 നോട്ട് ഔട്ട്, ലളിതം സുന്ദരം, അയാള്‍ ശശി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിനോദ് തോമസിൻറെ അന്ത്യാഭിലാഷമനുസരിച്ചായിരിക്കും സംസ്‌കാരം നടക്കുക. ചൊവ്വാഴ്ച്ച മുട്ടമ്പലം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കുക.