Sat. Nov 21st, 2026

കോട്ടയം: സിനിമ സീരിയല്‍ താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം കുറിയന്നൂര്‍ വിനോദ് തോമസ്(47)ആണ് മരിച്ചത്. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്.


രാവിലെ 11ന് വിനോദ് ബാറില്‍ എത്തിയിരുന്നു.പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.