Thu. Nov 26th, 2026

തൃശൂര്‍: കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് ഇ ഡി നോട്ടീസ്. ഈമാസം 25ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കള്ളപ്പണമിടപാട് കേസിലാണ് ഇ ഡി നോട്ടീസ്.


ബെനാമി ലോണുകള്‍ നേതൃത്വത്തിന്റെ അറിവോടെയെന്ന് മൊഴി ലഭിച്ചിരുന്നു. പാര്‍ലിമെന്ററി കമ്മിറ്റികള്‍ പ്രത്യേകം മിനുട്‌സ് സൂക്ഷിച്ചിരുന്നതായും മൊഴിയുണ്ട്.