Sat. Nov 21st, 2026

തിരുവനന്തപുരം: തനിക്കെതിരായ ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് പിണറായി വിജയന്‍. ദേവഗൗഡയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിണറായിയുടെ വിശദീകരണം.


ഗൗഡ സ്വന്തം മലക്കംമറിച്ചിലിന് ന്യായീകരണം കണ്ടെത്തുകയാണ്. ജെ ഡി എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. അങ്ങനെ ഇടപെടുന്നത് തങ്ങളുടെ രീതിയല്ലെന്നും പിണറായി പറഞ്ഞു. മകന് മുഖ്യമന്ത്രി കസേര കിട്ടാന്‍ വേണ്ടി ബി ജെ പിക്കൊപ്പം കൂടിയ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകത്തില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി കേരള ഘടകവും സഖ്യ നീക്കത്തെ പിന്തുണച്ചതായി ദേവഗൗഡ പറഞ്ഞു.