തിരുവനന്തപുരം: സോളാറിലെ ഗൂഢാലോചനയില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തള്ളി. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നാണ് യു ഡി എഫിന്റെ ആവശ്യമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഒരു ഭയവുമില്ല. വിഷയം സംസ്ഥാന ഏജന്‍സി അന്വേഷിക്കേണ്ടെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.
അന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടു മാറ്റത്തിനെതിരെ അണികളില്‍ രോഷം പടര്‍ന്നിരുന്നു. രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കരുക്കള്‍ നീക്കിയെന്ന വെളിപ്പെടുത്തലും അന്വേഷണം വേണ്ടെന്ന നിലപാടും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് വി ഡി സതീശന്റെ നിലപാടു മാറ്റം.


