Sun. Nov 22nd, 2026

കൊച്ചി: കര്‍ഷകര്‍ക്കുവേണ്ടി എന്ന പേരില്‍ സംസാരിക്കുന്ന നടന്‍ കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നടന്‍ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വമാണെന്നും മന്ത്രി പി പ്രസാദ്.

ജയസൂര്യയുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞതായും മന്ത്രി പറഞ്ഞു. തനിക്കു വായ്പയായാണു നല്‍കിയതെന്ന കൃഷ്ണപ്രസാദിന്റെ വാദം കളവാണ്.അദ്ദേഹത്തിനു നെല്ലിനു പണം കിട്ടി. വായ്പ എടുത്തത് അദ്ദേഹമല്ല. അനാവശ്യമായ കാര്യമാണ് അദ്ദേഹം പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടന്‍ ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്.