ചെന്നൈ: സാമൂഹിക മാധ്യമത്തിലൂടെ വിദ്വേഷ പ്രസ്താവന നടത്തിയ പോലീസുകാരനെതിരെ നടപടി സ്വീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈയിലെ ഇന്‍സ്പെക്ടര്‍ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്.
ക്രിസ്ത്യാനികളും മുസ്ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്‌സ് ആപിലൂടെയുള്ള സന്ദേശം. രാമരാജ്യം എന്ന് അംഗീകരിക്കാത്തവര്‍ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. സന്ദേശം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു.

