Sun. Nov 22nd, 2026

ഷാർജ: മലയാളിയായ പ്രവാസി ഡോക്ടർ യുഎഇയിൽ അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയായ ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42)-ആണ് മരിച്ചത്. ഷാർജ യൂണിവേഴ്‌സിറ്റിയിലെ പീരിയോഡന്റിസ്റ്റായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.


ദുബായ് റാഷിദ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ്. മക്കൾ അഫ്റീൻ, സാറ, അമൻ. കുടുംബസമേതം ദീർഘകാലമായി യുഎഇയിൽ താമസിച്ച് വരികയായിരുന്നു.