Sat. Nov 21st, 2026

ചെന്നൈ: വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി സിനിമാ താരവും നർത്തകിയുമായ ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതോടെയാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്.


തമിഴ്‌നാട് തേനാംപേട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിച്ചിരുന്ന കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ എതാനും മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പണം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് അയയ്ക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിൻവലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. ഇവരുടെ ശമ്പളത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാമെന്നും തുടർ നടപടികൾ ഒഴിവാക്കണമെന്നുമാണ് നടി പൊലീസ് അധികൃതരോടു പറഞ്ഞത്.