Mon. Nov 23rd, 2026

തൃശ്ശൂർ: കുന്നംകുളം വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു. പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് കൊന്നത്. പേരക്കുട്ടി മുന്ന എന്ന ആഗ്മലിനെ പോലീസ് തിരയുന്നുണ്ട്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ട്.


ഗുരുവായൂർ എ സി പി. കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ ശേഷം പ്രതി ഒളിവിലാണ്. എൻ കെ അക്ബർ എം എൽ എ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.