കണ്ണൂര്‍: മണല്‍ മാഫിയയുമായി ബന്ധം പുലര്‍ത്തിയ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഗ്രേഡ് എഎസ്‌ഐമാരായ ജോയ് തോമസ്, സി. ഗോകുല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാദ്, ഷെജീര്‍, ആര്യകൃഷ്ണ, പി ഷിബിന്‍, പി എന്‍അബ്ദുള്‍ റഷീദ് എന്നിവരെയാണ് പിരിച്ചുവിട്ടത്.
കണ്ണൂര്‍ റേഞ്ച് ഡിഐജി പി വിമലാദിത്യയുടേതാണ് ഉത്തരവ്. പുറത്താക്കപ്പെട്ട പോലീസുകാര്‍ രണ്ട് പേര്‍ കോഴിക്കോട് റൂറലിലും രണ്ട് പേര്‍ കണ്ണൂര്‍ റൂറലിലും രണ്ട് പേര്‍ കാസര്‍കോട് റൂറലിലും ഒരാള്‍ കണ്ണൂര്‍ സിറ്റിയിലുമാണ് ജോലി ചെയ്യുന്നത്.
കൃത്യവിലോപത്തിനും പെരുമാറ്റദൂഷ്യത്തിനും പോലീസ് സേനക്കാകെ നാണക്കേട് ഉണ്ടാക്കിയതിനുമാണ് ഇവരെ പിരിച്ചുവിട്ടതെന്ന് ഡിഐജിയുടെ ഉത്തരവില്‍ പറയുന്നു.


