Sunday, September 24, 2023

Latest Posts

ബ്രിട്ടനില്‍ മലയാളി നഴ്‌സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭര്‍ത്താവിന് 40 വര്‍ഷം തടവ്

ബ്രിട്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയില്‍ ചെലേവാലന്‍ സാജു (52)വിനെ നോര്‍ത്താംപ്ടന്‍ഷെയര്‍ കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സാജു കുറ്റസമ്മതം നടത്തിയിരുന്നു.

2022 ഡിസംബറിലാണ് യുകെയില്‍ നഴ്‌സായ വൈക്കം സ്വദേശി സഞ്ജു (35), മക്കളായ ജാന്‍വി, ജീവ എന്നിവര്‍ മരിച്ചത്. നോര്‍ത്താംപ്ടന്‍ഷെയറിലെ കെറ്ററിങിലുള്ള വീട്ടില്‍ വച്ചാണ് കൊലപാതകം. അഞ്ജു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മൂന്ന് പേരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


കെറ്ററിങില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു സഞ്ജു. ഇതേ സ്ഥലത്ത് ഒരു സ്വാകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. സഞ്ജുവിനെ കാണാത്തതിനെ തുടര്‍ന്നു അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തുമ്പോള്‍ സാജു വീട്ടിലുണ്ടായിരുന്നു. സഞ്ജുവിനെ കൊന്നു നാല് മണിക്കൂറിനു ശേഷമാണ് മക്കളെ ഇയാള്‍ കൊന്നതെന്നും മൊഴിയുണ്ടായിരുന്നു.

അഞ്ജുവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യ ലഹരിയില്‍ ഭാര്യയേയും മക്കളേയും കൊന്നു എന്നാണ് സാജുവിന്റെ മൊഴി. 2012ലാണ് അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയ വിവാഹം. 2021ലാണ് ഇരുവരും യുകെയില്‍ താമസത്തിനെത്തിയത്.

അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍ ജെയിംസ് ന്യൂട്ടന്‍-പ്രൈസ് കെസി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യ ജോലിക്കു പോകുന്ന സമയത്ത് ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ സ്ത്രീകള്‍ക്കായി ഇയാള്‍ തരച്ചില്‍ നടത്തിയതായും കണ്ടെത്തി.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.