തിരുവനന്തപുരം: ഓപ്പറേഷന് തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, ഈ രംഗത്തെ വിദഗ്ധരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന് തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകര്‍ അതിന് മറുപടി നല്‍കും. തികച്ചും സാങ്കേതികമായ വിഷയമാണിത്. പ്രാധാന്യം രോഗിയുടെ ജീവന്, ഡോക്ടര്‍മാരുടെ സംഘടനകള്‍ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പനിക്കണക്കില്‍ അവ്യക്തത ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് സ്വയം ചികിത്സ പാടില്ല എന്നാണ്. ഡോക്ടറെ കാണണമെന്ന് തന്നെയാണ് നിര്‍ദേശം. മെയ് മാസം മുതല്‍ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു. മരണ കാരണം പരിശോധിക്കുന്നുണ്ടെന്നും മരണം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


