Sun. Nov 22nd, 2026

വെള്ളറട: ഒൻപതാംക്ളാസുകാരിയെ ഗർഭിണിയാക്കിയ പൊലീസുകാരൻ പിടിയിലായതായി സൂചന . പെൺകുട്ടിയുടെ അകന്ന ബന്ധുവും മാരായമുട്ടം സ്വദേശിയും മറയൂർ സ്റ്റേഷനിലെ സി. പി. ഒ യുമായ ദിലീപ് (43) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.


കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസ് മറയൂരിലെത്തി ഇയാളെപിടികൂടിയെന്നാണ് അറിയുന്നത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ളാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് പൊലീസുകാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.