Sat. Nov 21st, 2026

കൊച്ചി: മോൻസൻ മാവുങ്കല്‍ മുഖ്യപ്രതിയും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രണ്ടാം പ്രതിയുമായ പുരാവസ്തു തട്ടിപ്പുകേസിൽ ഐ ജിയെയും മുൻ ഡി ഐ ജിയെയും പ്രതി ചേർത്തു. ഐ ജി ലക്ഷ്മണ, മുൻ ഡ‍ി ഐ ജി. എസ് സുരേന്ദ്രൻ എന്നിവരെ പ്രതിചേർത്താണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്.


ഈ ഉദ്യോഗസ്ഥർക്ക് മോൻസനുമായി അടുത്ത ബന്ധമുണ്ടെന്ന് തട്ടിപ്പ് പുറത്തുവന്ന സമയത്തുതന്നെ റിപ്പോർട്ടുണ്ടായിരുന്നു. മോൻസൻ്റെ വീടിന് സമീപം പ്രത്യേക പട്രോൾ സംഘത്തെ നിയോഗിച്ചെന്നും ഗേറ്റിന് മുന്നിൽ ഒപ്പുവെക്കാനുള്ള ബുക്കുണ്ടെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് ഐ ജി ലക്ഷ്മണക്ക് നേരത്തേ സസ്പെൻഷൻ ലഭിച്ചിരുന്നു.