ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന സിനിമ ജൂൺ 16ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ആദിപുരുഷുമായി ബന്ധപ്പെട്ട് വിചിത്രമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടുമെന്നും ഈ സീറ്റ് ഹനുമാന് സമർപ്പിക്കുമെന്നുമാണ് പ്രസ്താവനയിലൂടെ അണിയറപ്രവർത്തകർ അറിയിച്ചത്. ‘രാമായണ പാരായണം ചെയ്യുന്ന എല്ലായിടങ്ങളിലും ഹനുമാൻ ഭഗവാനെത്തും. ഇത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ ഭാഗമായി ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഒരു സീറ്റ് വിൽക്കാതെ ഒഴിച്ചിടും. ഭഗവാൻ ഹനുമാന്റെ സന്നിധിയിൽ മഹത്വത്തോടും പ്രതാപത്തോടും കൂടി നിർമ്മിച്ച ആദിപുരുഷനെ നാമെല്ലാവരും കാണണം’- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ത്രിമാന ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ് രാവണൻ . കൃതി സനോൻ ആണ് സീതയായി എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം മറ്റു വിദേശഭാഷകൾ എന്നിവയിലും ചിത്രമെത്തും.
സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വൽസൻ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാസ് മൽ എന്നിവരാണ് മറ്റു താരങ്ങൾ. ടി സീരീസ് റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ , ഓം റൗട്ട്, പ്രസാദ് സുതാര, രാജേഷ് നായർ എന്നിവർ ചേർന്നാണ് ‘ആദിപുരുഷ്’ നിർമ്മിക്കുന്നത്. സംഗീത സംവിധാനം രവി ബസ്രുർ. വി എഫ് എക്സിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ നിരവധി വിദേശ സാങ്കേതിക പ്രവർത്തകരും അണിനിരന്നിട്ടുണ്ട്.
Team #Adipurush to dedicate one seat in every theater for Lord Hanuman ???
Jai Shri Ram ? #Adipurush in cinemas worldwide on 16th June! ✨ #AdipurushTrailer2 #AdipurushOnJune16th#AdipurushActionTrailer#AdipurushIn3D #Prabhas #SaifAliKhan #KritiSanon #SunnySingh #OmRaut pic.twitter.com/UcP7Aafks8
— Movies wallah (@Movies_Wallah) June 6, 2023


