ചന്ദ്രപ്രകാശ്.എസ്.എസ്
ബേക്കറിയും ബിരിയാണിയും പോലെയാണ് തലശ്ശേരിക്കാർക്ക് സർക്കസ്. അതുകൊണ്ടാണ് തലശ്ശേരിയെ ഇന്ത്യൻ സർക്കസിൻ്റെ മെക്ക എന്ന് വിശേഷിപ്പിക്കുന്നത്. ആയോധന കല പരിശീലകനും, ജിംനാസ്റ്റും, സർക്
സർക്കസ് കലാകാരനും, സർക്കസ് ചരിത്രകാരനും അതിലുപരി മികച്ച എഴുത്തുകാരനുമായ ശ്രീധരൻ ചമ്പാട്, സർക്കസ് എന്ന കലയെ ജനകീയമാക്കി ഇന്ത്യയിലും വിദേശത്തും ഖ്യാതി നേടിയ ഇന്ന് അന്തരിച്ച ജെമിനി ശങ്കരൻ തുടങ്ങിയവർ തലശ്ശേരിയുടെ മണ്ണിൽ പിറന്നുവീണവരാണ്.
ഒരു ഗ്രാമത്തിൽ തമ്പടിച്ച സർക്കസ് കൂടാരത്തിലുള്ളവരുടെ കഥ പറഞ്ഞ 1978 ലെ അരവിന്ദൻ ചിത്രം തമ്പ്, സർക്കസ് കലാകാരൻ ശ്രീധരൻ ചമ്പാട് കഥയും തിരക്കഥയും എഴുതി കെ.ജി.ജോർജിൻ്റെ സംവിധാനത്തിൽ 1980 ൽ റിലീസായ മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ മേള, 1981ൽ പുറത്തിറങ്ങിയ എം ടി-ഹരിഹരൻ ടീമിൻ്റെ വളർത്തുമൃഗങ്ങൾ എന്നീ മലയാളചിത്രങ്ങൾ സർക്കസ് പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമകളാണ്.
സർക്കസ് കലാകാരന്റെ കഥപറയുന്ന ‘മേരാ നാം ജോക്കർ എന്ന ഹിറ്റ് ഹിന്ദി സിനിമ ചിത്രീകരിച്ചത് ജമിനി ശങ്കരൻ്റെ മുംബെയിലെയും, ദില്ലിയിലെയും സർക്കസ് കൂടാരങ്ങളിലാണ്. ജെമിനി ശങ്കരന്റെ ജീവിതവും ഈ സിനിമയും എന്തുകൊണ്ടോ ഒരു യാദൃശ്ചികതയാണ്. പത്താം വയസിൽ അന്നത്തെ കിട്ടുണ്ണി സർക്കസ് കാണാൻ പോയി. കിട്ടുണ്ണി എന്ന സർക്കസ് അഭ്യാസിയുടെ ഒൺ മാൻ ഷോ ആയിരുന്നു സർക്കസ്. കാണികളെ വിളിച്ചുകൂട്ടുന്നതും ടിക്കറ്റ് കൊടുക്കുന്നതും കളിക്കുന്നതുമെല്ലാം കിട്ടുണ്ണി. പിന്നീട് കണാരൻ എന്ന സർക്കസ് അഭ്യാസിയുടെ സർക്കസും തലശേരിയിൽ വന്നു. അത് കാണാനും ശങ്കരൻ പോയി. കണാരൻ എന്ന സർക്കസ് കലാകാരൻ്റെ പ്രകടനം കാണാനും ശങ്കരൻ പോയി. അന്ന് ടിക്കറ്റ് എടുക്കാൻ കാശില്ലാത്ത ശങ്കരൻ സർക്കസ് തമ്പിൽ നുഴഞ്ഞുകയറി. സംഘാടകർ ശങ്കരനെ പുറത്താക്കി. സർക്കസ് ജ്വരം ശങ്കരനെ വല്ലാതെ പിടികൂടിയിരുന്ന കാലത്താണ് അത് സംഭവിച്ചത്. തുടർന്ന് ശങ്കരനെ പിതാവ് ഒരു കളരിയിൽ ചേർത്തു. കളരിയുടെ ബാലപാഠങ്ങൾ പഠിച്ച ശങ്കരൻ,പിന്നീട് കീലേരി കുഞ്ഞിക്കണ്ണന്റെയും എം കെ രാമന്റെയും കീഴിൽ സർക്കസ് അഭ്യസിച്ചു.
രണ്ടാംലോക യുദ്ധകാലത്ത് ശങ്കരൻ പട്ടാളത്തിൽ വയർലസ് ഓപ്പറേറ്ററായി. നാലുവർഷം ആ ജോലിയിൽ തുടർന്നു. പിന്നീടാണ് സർക്കസിൻ്റെ ലോകത്തേക്ക് ശങ്കരൻ മടങ്ങിയെത്തിയത്. അന്നത്തെ ഗ്രേറ്റ് റെയ്മൺ, ലയൺ, നാഷണൽ, റെയ്മൺ തുടങ്ങിയ സർക്കസ് കമ്പനികളിൽ ട്രപ്പീസ് കളിക്കാരനായി. അതിനുശേഷമാണ് സ്വന്തം കമ്പനിയുണ്ടാക്കിയത്. അടച്ചുപൂട്
മൂന്നുതവണ ജെമിനി സർക്കസ് കൂടാരത്തിൽ അപകടമുണ്ടായി. 1964 മെയ് 27ന് ലഖ്നൗവിലെ തമ്പിന് തീപ്പിടിച്ചു. 1973ൽ മുംബൈയിലെ ചെമ്പൂരിൽ തീപിടുത്തം ഉണ്ടായി. രാവിലെ പത്ത് മണിക്ക് കത്തിയമർന്ന് നിലംപരിശായ തമ്പിൽ, പുതിയ കസേരയടക്കം എല്ലാം ഒരുക്കി വൈകിട്ട് പരിപാടി അവതരിപ്പിച്ചത് ശങ്കരൻ്റെ നിശ്ചയദാർഢ്യമായിരുന്നു. 1976 ദീപാവലി നാളിൽ ചെങ്കോട്ടയ്ക്കടുത്ത് അപകടമുണ്ടായപ്പോൾ പിറ്റേന്നുതന്നെ സർക്കസ് അവതരിപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കിയതും ശങ്കരൻ്റെ മിടുക്കുകൊണ്ടാണ്.
ഒരുകാലത്ത് ഇന്ത്യയൊട്ടാകെ എല്ലാ സ്റ്റേറ്റുകളിലും സർക്കസ് ആസ്വാദകരെ കോരിത്തരിപ്പിച്ച സർക്കസ് കമ്പനികളിലെ ആൺ-പെൺ വ്യത്യാസമില്ലാതെ പേരുകേട്ട കലാകാരന്മാരെല്ലാം തലശേരിക്കാരായിരുന്നു. പട്ടിണിയി


1975 കാലത്ത് ജെമിനി ഗ്രേറ്റ് സർക്കസുമായി ആഫ്രിക്ക, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. റഷ്യ, ബെൽജിയം, ഇറ്റലി,ചൈന,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരെ ഇന്ത്യൻ സർക്കസിലെത്തിച്ചതിന്റെ ഖ്യാതിയും ജമിനി ശങ്കരന് മാത്രം അവകാശപ്പെട്ടതാണ്. 1992 ൽ അദ്ദേഹം സർക്കസിനോട് വിടപറഞ്ഞു. മക്കളായ അശോക് ശങ്കറും, അജയ് ശങ്കറും ഇന്ന് ഈ രംഗത്താണ്. വിരമിക്കലിനെ തുടർന്ന് ജെമിനി ശങ്കരൻ സാമൂഹ്യരംഗത്ത് സജീവമായി. ഒരു ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം തലശേരിയിലെ ഒട്ടുമിക്ക പ്രോഗ്രാമുകളിലും പങ്കെടുത്തിരുന്നു. പരിപാടികളിലെ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം നാട്ടുകാർക്ക് ആവേശമായിരുന്നു. സർക്കസ് അക്കാദമിക്കുവേണ്ടിയും അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു. ചിറക്കുനിയിൽ അക്കാദമി ഉദ്ഘാടനവേദിയിൽ അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യൻ സർക്കസിന്റെ 125‐ാം വാർഷികത്തിൽ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയും അദ്ദേഹത്തെ ബഹുമാനിച്ചെങ്കിലും പത്മ അവാർഡ് മാത്രം ജെമിനി ശങ്കരനെ തേടി എത്തിയില്ല.

