Sun. Nov 22nd, 2026

കാസർഗോഡ്: പെരിയ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന് നേരെ വിദ്യാർഥികളുടെ കൂവൽ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മന്ത്രി വി മുരളീധരനെതിരെ വിദ്യാര്‍ഥികള്‍ കൂകി വിളിച്ചു.


കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടെന്ന പ്രസ്താവനയാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമർശം കൂടിയായതോടെ കൂവൽ ശക്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുവ തലമുറയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന പരാമർശവും കൂവലിന് കാരണമായി. പരീക്ഷാ പേ ചർച്ച, മൻ കി ബാത്ത് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസംഗം.