Tue. Nov 24th, 2026

തിരുവനന്തപുരം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയക്ക് അഞ്ചു വർഷം കഠിനതടവും 10000 രൂപ പിഴയും വിധിച്ച് കോടതി. അയിരൂ‌ർ സ്വദേശി ബൈജുവിനെയാണ് (41)​ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം തടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.


2021 ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയുടെ വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങിയിരുന്നു. ഭക്ഷണം നൽകിയ പാത്രങ്ങൾ തിരികെ വാങ്ങാൻ പ്രതിയുടെ വീട്ടിൽ പോയപ്പോഴായിരുന്നു സംഭവം. കുട്ടി വീട്ടുകാരുടെയടുത്ത് സംഭവം വെളിപ്പെടുത്തുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പിഴത്തുക ഈടാക്കിയാൽ കുട്ടിക്ക് നൽകണമെന്നും കോടതി വ്യക്തമാക്കുന്നു.