Sat. Nov 21st, 2026

കൊല്ലം: പുനലൂര്‍ മുക്കടവില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപം യുവതിയും രണ്ടു മക്കളും കല്ലടയാറ്റില്‍ ചാടി മരിച്ച നിലയില്‍. കൊല്ലം കല്ലുവാതുക്കല്‍ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജന്‍ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.


പിറവന്തൂര്‍ കമുകുംചേരി ചരുവിള പുത്തന്‍ വീട്ടില്‍ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരുടേയും മൃതദേഹം സാരി കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.