Sun. Nov 22nd, 2026

തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബെൽജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി ഷാജി(44)യാണ് നെയ്യാർ ഡാം പൊലീസിന്റെ പിടിയിലായത്.

ബെൽജിയംകാരിയായ യുവതിയെയാണ് ഷാജി പീഡിപ്പിച്ചത്. മൂന്ന് മാസം മുൻപ് യോഗ പഠിക്കുന്നതിന് വേണ്ടിയാണ് വിദേശ വനിത തിരുവനന്തപുരത്ത് എത്തിയത്. നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വച്ചാണ് ഷാജി യുവതിയെ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ തന്റെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാൾ യുവതിയെ ക്ഷണിച്ചിരുന്നു. ഇവിടെ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.


സംഭവത്തിന് പിന്നാലെ എറണാകുളത്തേക്ക് പോയ യുവതി തിരിച്ചെത്തിയ ശേഷം അസുഖബാധിതയായി കാട്ടാക്കടയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇവിടുത്തെ ഡോക്ടറോട് യുവതി നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് എത്തിച്ചത്.

യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.