Sun. Nov 22nd, 2026

തിരുവനന്തപുരം: വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച സി പി എം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.


പെൺകുട്ടിയെ ഷമീർ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സഹികെട്ട പെൺകുട്ടി അദ്ധ്യാപകരോട് വിവരം പറഞ്ഞു. അവർ അറിയിച്ചതിനെതുടർന്ന് സി ഡബ്ല്യു സി പെൺകുട്ടിയുടെ മൊഴിയെടുക്കുകയും കേസ് മംഗലപുരം പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.