Sun. Nov 22nd, 2026

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ യുവാവ് മരിച്ചു. കാര്യവട്ടം എളുവിള കൃഷ്ണാഭവനിൽ മനീഷ് (38) ആണ് മരിച്ചത്. അഴിമുഖത്ത് നിന്നും ചുണ്ടയിടുന്നതിനിടെ കാൽ വഴുതി കടലിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം.

മനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തുകളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മറെെൻ എൻഫോഴ്സ്മെന്റും തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി. പെയിന്റിംഗ് തൊഴിലാളിയായ മനീഷ് അവിവാഹിതനാണ്.