Sun. Nov 22nd, 2026

കണ്ണൂർ: ഡി വെെ എഫ് ഐ പ്രവർത്തകയെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ആകാശ് ഉൾപ്പെടെ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു. ആകാശിന്റെ കൂട്ടാളികളായ ജിജോ, ജയപ്രകാശ് എന്നിവരെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഷുഹൈബ് വധക്കേസിൽ സി പി എമ്മിനെ സമ്മർദ്ദത്തിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിക്കെതിര പൊലീസ് കേസ് വന്നത്. മന്ത്രി എം ബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. തനിക്കെതിരെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് പരാതിക്കാരിയായ ശ്രീലക്ഷ്മി അനൂപ് പറയുന്നത്. ഇവർ ഡി വൈ എഫ് ഐ പ്രവർത്തകയുമാണ്. ഡി വൈ എഫ് ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിലുണ്ട്.

പരാതിയിൽ കേസെടുത്തതിന് പിന്നാലെ ആകാശ് ഒളിവിൽ പോവുകയായിരുന്നു. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്‌ഡ് ഓഫ് ആണെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമായിരുന്നു.