തിരുവനന്തപുരം: വഴുതക്കാട് ഫിഷ് ടാങ്ക് ഗോഡൗണിൽ വൻ തീപിടുത്തം. ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റി. തീയണക്കാൻ തീവ്രശ്രമം തുടരുകയാണ്. എം പി അപ്പൻ റോഡിലെ അലങ്കാര മത്സ്യ ടാങ്ക് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ മൂന്ന് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്.
ഗോഡൗണിന്റെ ഭിത്തികൾ പൊളിച്ചാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. വഴുതക്കാട് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് ഫയർഫോഴ്സ് യൂണിറ്റിന് എത്താൻ സാധിക്കാത്തത് തീയണക്കൽ ശ്രമം ദുസ്സഹമാക്കുന്നുണ്ട്.


