Sun. Nov 22nd, 2026

തിരുവനന്തപുരം: കൈറ്റ് വഴി സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍ക്കിയ 36,666 ലാപ്ടോപ്പുകള്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപോയോഗിച്ചതിനാല്‍ 3600 കോടി ലഭിക്കാനായി. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‌ടോപ്പുകള്‍ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടക് സ്‌കൂള്‍ സ്‌കീമില്‍ ലാബുകള്‍ക്കായി 16500 പുതിയ ലാപ്‌ടോപ്പുകള്‍ നല്‍കും. വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്‌ടോപ്പുകള്‍ നല്‍കും. വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്‌ടോപ്പുകള്‍ നല്‍കും.


സ്‌കൂളുകള്‍ക്ക് ഹൈടെക് ലാബുകള്‍ക്കായി ലാപ്‌ടോപ്പുകള്‍ അനുവദിക്കുന്നത് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണ്. ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും.

വയനാട് ജില്ലയില്‍ മാത്രം 4746 ലാപ്‌ടോപ്പുകള്‍ സ്‌കൂളുകള്‍ക്ക് ഇപ്രകാരം പുതുതായി ലഭിച്ചു. മലപ്പുറം (3325), കോഴിക്കോട് (2580), പാലക്കാട് (2382), കാസറഗോഡ് (1941) ജില്ലകള്‍ക്കാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ ലാപ്‌ടോപ്പുകള്‍ സ്‌കൂളുകള്‍ക്കായി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്‌റ്റ്വേര്‍ ഉപയോഗിച്ചതിനാല്‍ 3600 കോടി ലാഭിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.