Tue. Nov 24th, 2026

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗ‌ർഭിണിയാക്കിയ മദ്രസ അദ്ധ്യാപകനായ പിതാവിന് കോടതി മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇത് കൂടാതെ ആറുലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. 2021ൽ മലപ്പുറത്താണ് സംഭവം. മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി വേറെയും 16 വർഷം ഇയാൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.


2021 മാർച്ചിൽ മാതാവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോയി ആദ്യം പീഡിപ്പിച്ചത്. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പീഡനം തുടർന്നു. 2021ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.