മലപ്പുറം: മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അടുപ്പം കാണിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. തൃപ്രങ്ങോട് സ്വദേശിയായ 26 -കാരൻ ചോലായി നദീറിനെ ആണ് തിരൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മദ്രസയിൽ പഠിക്കാനത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അടുപ്പം കൂടിയശേഷം പ്രണയാഭ്യർത്ഥന നടത്തുകയും പിന്നീട് ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു.പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നദീറിനെ റിമാൻഡ് ചെയ്തു.



