Sat. Nov 21st, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കുസാറ്റിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാനത്താകെ വ്യാപകമാക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എസ്. എഫ്.ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകുന്നതിന് തീരുമാനമെടുത്തത്. ആർത്തവ കാലത്തി വിദ്യാർത്ഥിനികൾ നേരിടുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓരോ സെമസ്റ്ററിലും വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആ‌ർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടപ്പാക്കുന്നത്. ഇത് മറ്റ് സർവകാലാശലാകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമായിരിക്കുമെന്നും ബിന്ദു പറഞ്ഞു.