Sun. Nov 22nd, 2026

ഇൻഡോർ: പ്രാർത്ഥിച്ച കാര്യം നടക്കാത്തതിന്റെ പേരിൽ ക്ഷേത്രങ്ങൾ തകർത്ത 24കാരൻ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻ‌ഡോറിലാണ് സംഭവം. ചന്ദ്ര നഗർ, ചിന്താപുര എന്നിവിടങ്ങളിലെ രണ്ട് ക്ഷേത്രങ്ങളാണ് യുവാവ് തകർത്തത്.

ചെറുപ്പത്തിലുണ്ടായ ഒരു അപകടത്തിൽ യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. ഇത് ഭേദമാകാനായിരുന്നു ഇയാൾ ദൈവത്തോട് പ്രാർത്ഥിച്ചത്. എന്നാൽ കണ്ണിന്റെ പരിക്ക് മാറിയില്ല, ഇതിന്റെ ദേഷ്യം തീർക്കാനാണ് ക്ഷേത്രങ്ങൾ തകർത്തതെന്നാണ് യുവാവിന്റെ വിശദീകരണം. വിഷയം ഗൗരവമുള്ളതായതിനാൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ ഐ പി സി 295 എ വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പ്രഷാന്ത് ചൗഭി മാധ്യമങ്ങളോട് പറഞ്ഞു.