തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ നിലപാടനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ പെരുവഴിയിലാകും.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടെന്ന് 2019ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍, അവ്യക്തമായ മറുപടിയാണ് സര്‍ക്കാര്‍ നിയമസഭക്കകത്തും പുറത്തും നല്‍കിയത്.
നേരിട്ടുള്ള സര്‍വേയാണ് നടത്തേണ്ടത്. ഉപഗ്രഹ സര്‍വേ അവ്യക്തമാണ്. ഉപഗ്രഹ സര്‍വേ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകും. ബഫര്‍ സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും സതീശന് പറഞ്ഞു.


