തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ കെസിബിസിയുടെ സമരപ്രഖ്യാപനത്തിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ നടത്തുന്ന ശ്രമങ്ങളോട് കെസിബിസി കൂട്ടുനില്‍ക്കരുതെന്ന് മന്ത്രി പറഞ്ഞു. കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തിയെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കു. ആശങ്കയുള്ളവരും പരാതിയുള്ളവരും വിദഗ്ദ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. ബഫര്‍സോണ്‍ വിഷയം സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്. കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി സുപ്രീം കോടതിയെ അറിയിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സാറ്റലൈറ്റ് സര്‍വേയിലേക്ക് സര്‍ക്കാര്‍ കടന്നത്. സാറ്റലൈറ്റ് സര്‍വേയെ മാത്രം ആശ്രയിച്ചല്ല സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിദഗ്ദ സമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 23 വരെയാണ് വിദഗ്ദ സമിതിയ്ക്ക് മുന്നില്‍ പരാതി ബോധിപ്പിക്കാനുള്ള സമയം. എന്നാല്‍ ഈ സമയം നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കമ്മീഷന്റെ കാലാവധി നീട്ടുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

