Fri. Apr 26th, 2024

ഭര്‍തൃമാതവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ ചിറ സ്വദേശി അനു ഓമനക്കുട്ടന്‍ ( 32 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

ശബരി എക്‌സ്പ്രസില്‍ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭര്‍തൃ മാതാവിനെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അനു. ലഗേജ് കമ്പാര്‍ട്ടുമെന്റിന് ഉള്ളില്‍ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിന്‍ പുറപ്പെട്ട് തുടങ്ങിയിരുന്നു. തിടുക്കത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.

ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

BEST SELLERS