Fri. Apr 26th, 2024

പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചു. പാളയത്തെ ശിശുഭവനിലെത്തിയാണ് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിച്ചത്. മാപിതാക്കളെന്ന് കരുതുന്ന അനുപമയുടേയും അജിതിന്റേയും സാമ്പിളുകള്‍ ഉച്ചക്ക് 2.30ന് ശേഷം ശേഖരിക്കും. രാജീവ്ഗാന്ധി സെന്‍ട്രല്‍ ബയോടെകില്‍വെച്ചാണ് സാമ്പിള്‍ ശേഖരിക്കുക.

അമ്മയുടെ വികാരത്തിനൊപ്പമാണ് സര്‍ക്കാറെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാതാവ് അനുപമയെന്ന് ഡി എന്‍ എ പരിശോധനയില്‍ തെളിഞ്ഞാല്‍ കുഞ്ഞിനെ അവര്‍ക്ക് ലഭിക്കും. അനുപമക്കെതിരായ ഒരുനീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. കുഞ്ഞിനെ കാണണമെന്ന അനുപമുയുടെ ആവശ്യം പരഗിണിക്കും. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ അവകാശമില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സി ബ്ല്യൂസി അധികതര്‍ വളരെ മോശായാണ് പെരുമാറുന്നതെന്ന് അനുപമ പറഞ്ഞു. തന്റേയും കുഞ്ഞിന്റേയും ഡി എന്‍ എ സാമ്പിള്‍ ഒരുമിച്ച് ശേഖരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇത് കേസ് അട്ടിമറിക്കാനാണോയെന്ന് സംശയിക്കുന്നുവെന്നും അനുപമ പറഞ്ഞു.