Thursday, July 29, 2021

Latest Posts

ആത്മീയ ചികിത്സയുടെ മറവിൽ സ്ത്രീപീഡനം; അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെ കേസ്

പാലക്കാട്: ചാലിശ്ശേരി, കറുകപുത്തൂരിൽ അറബി മാന്ത്രികം, കൂടോത്രം, ആത്മീയ ചികിത്സ എന്നിവ നടത്തിവന്ന അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്നവകാശപ്പെട്ടിരുന്ന ഉഡായിപ്പുകാരനെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു.

ആത്മീയ ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ആണ് പൊലീസ് കേസെടുത്തത് . കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെയാണ് (35) ചാലിശ്ശേരി പൊലീസ് കേസെടുത്തത്.
ജൂൺ 28 ന് കുടുംബ പ്രശ്‌ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് കുടംബകലഹം ഉണ്ടാക്കാൻ ആരോ ചെയ്ത കൂടോത്രം ഒഴിപ്പിക്കാനെന്നും പറഞ്ഞു ലൈംഗികാതിക്രമം നടത്തിയത്.

ആത്മീയമായ ചികിത്സയും അറബി മന്ത്രികവും കൂടോത്രവും നടത്താൻ എത്തുന്നവരെ കൺസൾട്ട് ചെയ്യാനായി പ്രത്യേക മുറി തന്നെ പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്. മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ലൈംഗീക പീഡന കേസിൽ അറസ്റ്റിൽ ആയ സെയ്ദ് ഹസ്സൻ കോയയുടെ പക്കൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐഡി കാർഡും പോലീസ് കണ്ടെത്തിയിട്ടുണ്ട്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.