Thu. Apr 25th, 2024

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമന്മദ് ബഷീര്‍. കക്ഷിയല്ലാത്തതുകൊണ്ട് ലീഗിന് അപ്പീലിന് പോകാന്‍കഴിയുമോയെന്നറിയില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണ്. എന്നാല്‍ സര്‍ക്കാറിന് അപ്പീലിന് പോകാമെന്നും ഇ ടി പറഞ്ഞു.

80:20 എന്ന അനുപാതം യു ഡി എഫ് സര്‍ക്കാറല്ല കൊണ്ടുവന്നത്. പാലൊളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാറാണ്. സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ചാല്‍ മതിയാകും. അത് തെളിയിക്കാന്‍ തയ്യാറാണെന്നും ഇ ടി പറഞ്ഞു.

കോടതി വിധിയോട് യോജിപ്പില്ല. ക്രിസ്ത്യന്‍ ജനവിഭാഗം ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല. മുസ്ലീംങ്ങള്‍ സാമൂഹ്യപരമായും പിന്നാക്കാവസ്ഥയിലാണ്. ക്രൈസ്തവരെ പദ്ധതിയില്‍ ചേര്‍ത്തത് പിന്നീടാണ്. 20 ശതമാനം നല്‍കിയത് ലീഗിന്റെ അനുമതിയോടെയല്ല. സച്ചാര്‍കമ്മിറ്റി നൂറ് ശതമാനം മുസ്ലീങ്ങള്‍ക്ക് വേണ്ടിമാത്രമുള്ള പദ്ധതിയാണെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു,