എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ ശാസ്ത്രബോധമില്ലാത്ത മനുഷ്യർ ദൈവങ്ങളിൽ ആശ്രയിക്കുക സ്വാഭാവികമാണ് എങ്കിലും തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം മാറ്റിയ ചാണ്ടി ഉമ്മനെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. അയ്യപ്പന്റെ ചിത്രമാണ് ചാണ്ടി ഉമ്മൻ പ്രൊഫൈൽ ചിത്രം ആക്കിയിരിക്കുന്നത്. ശബരിമലയാണ് അദ്ദേഹത്തിന്റെ കവർ ചിത്രം. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു.
കേരളത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ വോട്ടില്ലാത്ത ദേവലോകത്ത് മാത്രം വോട്ടുള്ള പ്രമുഖ ദൈവത്തെയോ മറ്റു ദൈവങ്ങളെ ആശ്രയിച്ചിട്ടു കാര്യമില്ലെന്ന് ഇനിയെങ്കിലും ആചാരസംരക്ഷണ ഐക്യമുന്നണിയും കോൺഗ്രസും മനസിലാക്കിയാൽ കൊള്ളാം. അതേ സമയം ” ഈ തോൽവിയിൽ തനിക്ക് പങ്ക് ഇല്ലെന്ന് അയ്യപ്പൻ എന്ന ധർമ്മ ശാസ്താവ്” എന്ന അയ്യപ്പൻറെ നയം വ്യക്തമാക്കിക്കൊണ്ടുള്ള ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.
അതേസമയം, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിച്ചതാണ് യു ഡി എഫിന്റെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചിരുന്നു.


